..ഇനി വരുന്നൊരു തലമുറയിലെങ്കിലും വര്‍ഗീയതയുടെ തോത് കുറക്കാന്‍ ചില ടിപ്പുകള്‍:
- നിങ്ങളുടെ മക്കളെ അയല്‍പക്കങ്ങളിലെ കുട്ടികളുമായി മതം നോക്കാതെ സഹവസിക്കാന്‍ അനുവദിക്കുക.
- അവര്‍ ഒരു വിഭാഗം മാത്രമുള്ള സ്‌കൂളുകളിലാണെങ്കില്‍ ആ പൊട്ടക്കിണറ്റില്‍നിന്ന് കൈപിടിച്ചു കയറ്റി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കുക.
- നിങ്ങള്‍ പാവങ്ങളെ മതം നോക്കാതെ സഹായിക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ട് കൊടുപ്പിക്കുക.
- നിങ്ങളുടെ ഉപ്പയുടെയും ഉമ്മയുടെയും ഏറ്റവും നല്ല കൂട്ടുകാരികളായ ഭാസ്‌കരേട്ടനെയും ശാന്തമ്മ ചേച്ചിയെയും അവര്‍ക്ക് പരിചയപ്പെടുത്തുക. അച്ഛന്റെയും അമ്മയുടെയും കൂട്ടുകാരായ
അബുവിനെയും ഖദീജയെയും നിങ്ങളുടെ കുട്ടിയും അറിഞ്ഞിരിക്കണം.
- നിങ്ങള്‍ പ്രവാസികളാണെങ്കില്‍ നാട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന പഴയ അന്യമതസ്ഥരായ കൂട്ടുകാരുടെ വീടുകളില്‍ കുട്ടികളെ കൂട്ടി സന്ദര്‍ശനം നടത്തുക. അവര്‍ക്കും കുട്ടികള്‍ക്കും സ്‌പ്രേയോ ചോക്ലേറ്റോ പോലുള്ള സമ്മാനങ്ങള്‍ നല്‍കുക.
- വീട്ടില്‍ പെരുന്നാള് കൂടുമ്പോള്‍ സ്ഥിരമായി ശശിയേട്ടനെയും കുടുംബത്തെയും വിളിക്കാന്‍ മറക്കാതിരിക്കുക. ഓണസദ്യ ഒരുക്കുമ്പോള്‍ നിന്റെ ഉറ്റ ചങ്ങാതിയായ ബഷീറിനെയും മക്കളെയും വിളിക്കുക.
- പലയിടത്തും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുക.
- എല്ലാ വിഭാഗവുമുള്ള സ്ത്രീകളുടെ അയല്‍ക്കൂട്ട യോഗങ്ങളില്‍ കണക്ക് ബുക്കോ മിനുട്ട്‌സ് ബുക്കോ എഴുതാന്‍ കുട്ടികളുടെ സഹായം തേടുക.
- മതപ്രഭാഷണങ്ങളിലോ രാഷ്ട്രീയ പ്രഭാഷണങ്ങളിലോ വര്‍ഗീയത കലര്‍ത്തുന്ന ആരെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ മനുഷ്യരില്‍പെട്ടവരല്ലെന്ന് കുട്ടിയെ പഠിപ്പിക്കുക.
- എല്ലാ മതങ്ങളുടെയും അടിസ്ഥാന പാഠങ്ങളും നന്മകളും പരിചയപ്പെടുത്തുന്ന പാഠങ്ങള്‍ പൊതു വിദ്യാലയങ്ങളിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ അധികാരികളോട് ആവശ്യമുയര്‍ത്തുക.
- ഒഴിവു സമയങ്ങളില്‍ വായനശാല ഗ്രൗണ്ടിലും തൊടിയിലും പാടത്തും പറമ്പിലുമൊക്കെ കളിക്കുന്ന കുട്ടികളോടൊപ്പം ചേരാന്‍ നിങ്ങളുടെ മക്കളെയും അനുവദിക്കുക.
- നിങ്ങളുടെ മക്കള്‍ക്ക് കലാപരമായ ശേഷികളുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക. നല്ല കലാകാരന് വര്‍ഗീയവാദിയാകാനാവില്ല.
- നിങ്ങളുടെ മക്കളുടെ കൂട്ടുകാരെ അവന്റെ പിറന്നാളിനോ അല്ലെങ്കില്‍ വിശേഷ ദിവസങ്ങളിലോ വീട്ടിലേക്ക് വിരുന്ന് വിളിക്കാന്‍ ആവശ്യപ്പെടുക.
- മാനവിക വിഷയങ്ങളില്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ ജോലിസാധ്യതയുടെ പേരു പറഞ്ഞ് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക. ചരിത്രവും സാഹിത്യവും പഠിക്കാന്‍ താല്‍പര്യമുള്ളവരെ അതിന് അനുവദിക്കുക.
- എല്ലാറ്റിലുമുപരി പുസ്തകങ്ങള്‍ വായിപ്പിക്കുക. മികച്ച നോവലുകള്‍, കഥകള്‍, വിഭാഗീയത പ്രചരിപ്പിക്കാത്ത ചരിത്ര പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ പ്രേരിപ്പിക്കുക. നല്ലൊരു വായനക്കാരന് വര്‍ഗീയവാദിയാകാനാവില്ല.......
2014 How to read someone's WhatsApp messages without any access to WhatsApp vulnerability allows snooping on encrypted messages WhatsApp Messenger whatsapp messages download whatsapp messages download whatsapp messages in hindi whatsapp messages collection in english whatsapp love msg picture msg for whatsapp whatsapp nice messages whatsapp funny messages in hindi download whatsapp msg in hindi whatsapp jocks trolls pics and phottos troll malayalam malayalam whatsapp trolls whatsapp whatsapp web whatsapp mobile app jocks whatsapp jocks
No comments:
Post a Comment