അവളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാനുറക്കമുണർന്നതു..
രാവിലത്തന്നെ തുടങ്ങി രണ്ടുപേരും..
ഇന്നും പതിവുപൊലെ ചെവിക്കു
പിടിച്ചു കാണും..
ഈ അമ്മക്കിതെന്തിന്റെ
കേടാ..
നേരെ അടുക്കളയിലേക്കു
ചെന്നു..
പെണ്ണു നിർത്താതെ കരയുന്നതു കണ്ടിട്ടും അമ്മക്കു കൂസലൊന്നുമില്ല..
എനിക്കു നല്ല വിഷമം തോന്നി..
എന്നും കാലത്തു തൊട്ടുള്ള പണിയാ പാവത്തിനു..
ഉണർന്നെണീറ്റയുടനെ
മാവരക്കണം..
പിന്നെ കറിക്കുള്ള തേങ്ങ അരച്ചു റെഡിയാക്കണം..
അതെല്ലാം തീർത്ത് കുളിച്ചു റെഡിയാവുമ്പോഴാവും ഉണ്ണിമോൻ ജ്യൂസ് വേണോന്നു പറഞ്ഞു വാശിപിടിക്കുക..
ഒരു മടിയും കൂടാതെ അവളതും ഉണ്ടാക്കിക്കൊടുക്കും..
അപ്പൊഴെക്കും ഉച്ചയായിത്തുടങ്ങും..
പിന്നേം നിർത്താതെയുള്ള
പണി..
മുത്തശ്ശിക്ക് വായിൽ
ഒരൊറ്റ പല്ലില്ല..
അതൊണ്ട് കഞ്ഞി അരച്ചു നേർപ്പിച്ചു കൊടുക്കുന്നതും
ഇവള് തന്നെ ചെയ്യണം..
പോരാത്തതിനു തേങ്ങാച്ചമ്മന്തിയും റെഡിയാക്കി ഒന്നു മയങ്ങുമ്പോഴേക്കും അടുത്ത പണിതുടങ്ങും..
പക്ഷേ അവളാരോടും ഒന്നും പറയാറില്ല..
പലപ്പോഴും അടുക്കളയിലൊരു മൂലക്കു തനിച്ചിരിക്കുന്നതു കാണാം..
ആരുമില്ലാത്തവർക്കു കൂട്ടു ഏകാന്തതയല്ലേ..
ഇവിടേക്കു വന്നു കേറുമ്പോ വെളുത്തു തുടുത്തൊരു സുന്ദരിയായിരുന്നു..
ആരുകണ്ടാലും നോക്കിപ്പോവുന്നത്ര
മനോഹാരിത ..
പക്ഷേ അമ്മയുടെ ക്രൂരത
അവളെ വെറും
അടുക്കളപ്പണിക്കാരിയാക്കി
മാറ്റി...
ഇപ്പോഴാ മുഖത്തു നോക്കുമ്പോ
സങ്കടം തോന്നും..
ജോലിഭാരം കൊണ്ടാവണം മുഖമൊക്കെ വികൃതമായി..
അങ്ങിങ്ങായി കറുത്തപാടുകൾ വീണു തുടങ്ങി..
ഇവളെപ്പോലുള്ളവരുടെ ജൻമം കാലാകാലം അടുക്കളയിൽ തളച്ചിടാനുള്ളതാണെന്നു വരുത്തി തീർത്തതാരാണ്..
ആയുസ്സിന്റെ നല്ലൊരു ഭാഗവും അടുക്കളയിൽ തീർത്ത് ഒടുവിലൊരുനാൾ ആർക്കും വേണ്ടാതെ പടിയിറങ്ങിപ്പോവുമ്പോ ഒന്നു പൊട്ടിക്കരയാൻ കണ്ണീരു പോലും ബാക്കിയുണ്ടാവില്ലവൾക്കു ..
പാവം മിക്സി 😜😜😜😜
No comments:
Post a Comment